സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന ഹെവന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കവെ പാട്ടിന്റെ റിക്കോര്‍ഡിംഗും പൂര്‍ത്തിയായി. ഒരു പാട്ടാണ് ചിത്രത്തിലുള്ളത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപിസുന്ദറാണ്. ഈ ശോകഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നതും ഗോപിസുന്ദറാണ്.
ഇന്നലെയായിരുന്നു ഹെവന്റെ സെന്‍സറിംഗ്. U സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജൂണ്‍ 17 ന് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. സുരാജിനെ കൂടാതെ സുധീഷ്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, ശ്യാം മോഹന്‍, വിനയപ്രസാദ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
നവാഗതനായ ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ചിത്രം എ.ഡി. ശ്രീകുമാറും രമാ ശ്രീകുമാറും കെ. കൃഷ്ണനും പി.ആര്. രഘുരാജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
Recent Comments