നായയെ കേന്ദ്രകഥാപാത്രമാക്കി മലയാളിയായ കിരണ്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാര്‍ളി. ഇപ്പോഴിതാ ചാര്‍ളി എന്ന ലാബ്രഡോര്‍ നായ അമ്മയായ സന്തോഷവാര് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ രക്ഷിത് ഷെട്ടി. ആറ് നായക്കുട്ടികള്‍ക്കാണ് ചാര്‍ളി ജന്മം നല്‍കിയത്.
ഇപ്പോഴാണ് 777 ചാര്‍ളി എന്ന സിനിയുടെ കഥ പൂര്‍ണ്ണതയില്‍ എത്തിയതെന്ന് രക്ഷിത് ഷെട്ടി പറയുന്നു. ഇപ്പോള്‍ നായ പരിശീലകനായ ബി.സി. പ്രമോദാണ് ചാര്‍ളിയെ സംരക്ഷിക്കുന്നത്. ഈ സന്തോഷവാര്‍ത്ത അറിഞ്ഞ ഉടന്‍ മൈസൂരിലേക്ക് ഓടി എത്തുകയായിരുന്നു രക്ഷിത് ഷെട്ടി.
View this post on Instagram
2022 ജൂണ്‍ പത്തിനായിരുന്നു 777 ചാര്‍ളി റിലീസ് ചെയ്തത്. കന്നഡ ചിത്രമായി ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു. മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും സിനിമ നേടുകയുണ്ടായി. 20 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 100 കോടിയാണ് വാരിക്കൂട്ടിയത്.
Recent Comments