ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെത്തുന്ന അലങ്ക് ഡിസംബര്‍ 27ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുണനിധി, കാളി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. തമിഴ്നാട്-കേരള അതിര്‍ത്തിക്ക് സമീപമുള്ള യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ‘അലങ്ക്’. ചിത്രത്തില്‍ ഒരു നായയ്ക്ക് നിര്‍ണായക വേഷമുണ്ട്.
കേരളത്തിലെ രാഷ്ട്രീയ ഗ്രൂപ്പും തമിഴ്നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ‘ഉറുമീന്‍’, ‘പയനികള്‍ ഗവണിക്കവും’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ്.പി. ശക്തിവേലാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ‘ഗുഡ് നൈറ്റ്’ എന്ന വിജയചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു അദ്ദേഹം.
ഡിജി ഫിലിം കമ്പനിയുടെയും മാഗ്നാസ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഡി ശബരീഷും എസ്.എ. സംഘമിത്രയും ചേര്‍ന്നാണ് അലങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇടുക്കി, അട്ടപ്പാടി (കേരളം), തേനി, കമ്പം, ആനക്കട്ടി (തമിഴ്നാട്) എന്നിവിടങ്ങളിലെ നിബിഡ വനപ്രദേശങ്ങളില്‍ രണ്ടു മാസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
ഡി.ഒ.പി: എസ്. പാണ്ടികുമാര്‍, സംഗീതം: അജേഷ്, കല: പി.എ. ആനന്ദ്, എഡിറ്റര്‍: സാന്‍ ലോകേഷ്, സ്റ്റണ്ട്: ദിനേശ് കാശി, ശബ്ദമിശ്രണം: സുരന്. ജി, നൃത്തസംവിധാനം: അസ്ഹര്‍, ദസ്ത, അഡീഷണല്‍ ആര്‍ട്ട്: ദിനേശ് മോഹന്‍, മേക്കപ്പ്: ഷെയ്ക്, ഉപഭോക്താവ്: ടി. പാണ്ഡ്യന്, കോസ്റ്റ്യൂം ഡിസൈനര്‍: ജോഷ്വ മാക്സ്വെല്, വി.എഫ്.എക്സ്: അജാക്സ് മീഡിയ ടെക്, പ്രൊഡക്ഷന്‍ കണ്ട്രോളര്: അരുണ്‍ വിച്ചു, പ്രൊഡക്ഷന്‍ മാനേജര്‍: ആര്.കെ. സേതു, അസിസ്റ്റന്റ് പ്രൊഡക്ഷന്‍ മാനേജര്‍: സേട്ടു ബോള്‍ഡ്, ഡയറക്ഷന്‍ ടീം: വീര വിജയരംഗം, അരുണ്‍ ശിവ സുബ്രഹ്മണ്യം, വിജയ് സീനിവാസന്‍, ലിയോ ലോഗന്, അഭിലാഷ് സെല്‍വമണി, സെബിന് എസ്, ദേവദാസ് ജാനകിരാമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡി. ശങ്കര്‍ബാലാജി, പി.ആര്.ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.
Recent Comments