വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസയുമായി നടന് ടൊവിനോ തോമസ്. പത്താം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹം മുതല്‍ രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകുന്നത് വരെയുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ഭാര്യയ്ക്ക് ആശംസ അര്‍പ്പിച്ച് ടൊവിനോ തോമസ്.
View this post on Instagram
ചിത്രങ്ങള്‍ക്കൊപ്പം ടൊവിനോ തോമസ് കുറിച്ചതിങ്ങനെ:
‘മനോഹരമായ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും ഒരു ദശാബ്ദം പൂര്‍ത്തിയാകുന്നു. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും സാഹസികതയുടെ പ്രിയമേറുന്ന നിമിഷങ്ങളാണ്. ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ യാത്രകള#്ക്കായി കാത്തിരിക്കുകയാണ്. മനോഹരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ഒരുമിച്ച് ചിരിക്കാനും സ്നേഹം നിലനിര്‍ത്താനും നമുക്കാകട്ടെ. മനോഹരമായ ഒരുപാട് വിവാഹവാര്‍ഷികങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.’
2014 ലായിരുന്നു ടൊവിനോ തോമസിന്റെയും ലിഡിയയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. ദമ്പതികള്‍ക്ക് ഇസ, തഹാന് എന്നീ രണ്ട് മക്കളാണ് ഉള്ളത്.
Recent Comments