ദുബായിലെ ചെട്ടികുളങ്ങര പ്രവാസി സമിതി ഒരുക്കിയ ഭരണിമഹോത്സവത്തില് പങ്കുകൊള്ളാനാണ് സുരേഷ്ഗോപി ദുബായിലെത്തിയത്. ഇത് പതിമൂന്നാംതവണയാണ് ദുബായില്‍ ഭരണിയാഘോഷം സംഘടിപ്പിക്കുന്നത്.
അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍വച്ചായിരുന്നു ചടങ്ങുകള്‍. ചെട്ടികുളങ്ങര ക്ഷേത്രമാതൃകയിലുള്ള ശ്രീകോവിലും ഉപദേവന്മാരെയും അതേപടി ഒരുക്കിയിരുന്നു. പതിമൂന്ന് കരകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള കെട്ടുകാഴ്ചകളും ഹാളിനെ വര്‍ണ്ണാഭമാക്കി. കുത്തിയോട്ടച്ചുവടുകളും കുത്തിയോട്ട പാട്ടുകളും അരങ്ങേറി. ആചാരപരമായ വിഭവങ്ങള്‍ ചേര്‍ത്ത കഞ്ഞിസദ്യയായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. പതിനായിരക്കണക്കിനാളുകളാണ് ചടങ്ങില്‍ പങ്കുകൊള്ളാനെത്തിയത്. ഭക്തര്‍ക്ക് കഞ്ഞിസദ്യ വിളമ്പിയത് സുരേഷ്ഗോപിയായിരുന്നു. പ്രഥമ ചെട്ടികുളങ്ങര സേവാ പുരസ്കാരവും സുരേഷ്ഗോപി ഏറ്റുവാങ്ങി. കുത്തിയോട്ട ആചാര്യന് രാഘവകുറുപ്പ്, ന്യൂസ് 18 അസോസിയേറ്റ് എഡിറ്റര്‍ രഞ്ജിത്ത് രാമചന്ദ്രന്, മാധ്യമപ്രവര്ത്തകന് പ്രതാപ് നായര്‍ എന്നിവര്‍ക്ക് ഉപഹാരം നല്കി.
ചെട്ടികുളങ്ങര പ്രവാസി സമിതി പ്രസിഡന്റ് ഡോ. നന്ദകുമാര്‍, ചെയര്മാന് ജിനേഷ്, പ്രവീണ്‍ ലക്ഷ്മണ്, മോഹന്‍ലാല്‍, അജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
Recent Comments