ബ്രോയ്ലര്‍ ചിക്കന്‍ വില കേരളത്തില്‍ കുത്തനെ ഇടിഞ്ഞതോടെ കോഴി കര്‍ഷകര്‍ ഭീതിയില്‍. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് ഉയര്‍ന്നതുമാണ് വില കുറയുവാന്‍ കാരണമായി കാണാക്കാകുന്നത്. മുമ്പ് 230 -260 രൂപയായിരുന്നു ബ്രോയ്ലര്‍ ചിക്കന്‍ വില. എന്നാലിപ്പോള്‍ 100-ല്‍ താഴെയാണ്. ചിലസ സ്ഥലങ്ങളില്‍ 60-65 രൂപയാണ്. വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണ് സൂചന. അതോടെ നഷ്ടം പെരുകുമെന്ന് കോഴി ഫാം ഉടമകള്‍ പറഞ്ഞു.
ഫാമുകളില്‍ രണ്ടാഴ്ച മുമ്പ് തന്നെ കോഴിയുടെ വില ഇടിഞ്ഞിരുന്നു, എന്നാല്‍ ചില്ലറ കച്ചവടക്കാര്‍ വില കുറയ്ക്കാന്‍ തയാറായിരുന്നില്ല. ഉപഭോക്താക്കള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പലയിടങ്ങളിലും വിലകുറയ്ക്കാന്‍ ചില്ലറ വ്യാപാരികള്‍ നിര്‍ബന്ധിതരായത്. ഒരു കിലോഗ്രാം ചിക്കാനിപ്പോള് 60-65 രൂപയാണ്. ഇത് സമീപ കാലത്തെ ഏറ്റവും കുറഞ്ഞ വിലയാണ്. ഏതാനും ദിവസങ്ങളായി ചിക്കന്‍ വില ഉയര്‍ന്നു നില്‍ക്കുന്നത് മുന്നില്‍ കണ്ട് ഫാര്മുകളില് വലിയ തോതില്‍ കോഴികളെ വളര്‍ത്തിയിരുന്നു. വില കുറഞ്ഞതോടെ കോഴികളുടെ തീറ്റയിനത്തിലും വലിയ സഖ്യ ചെലവഴിച്ചിരുന്നു. വന്‍ വില മുന്നില്‍ കണ്ട് വലിയ തോതില്‍ കോഴികളെ ഫാര്മുകളില് വളര്‍ത്തിയതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
മഴക്കാലം കോഴികളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കം കൂടും. ഇനി ഓണം വരുന്നതോടെ മാത്രമേ ചിക്കന്‍ വില കൂടുകയുള്ളൂ. ആ പ്രതീക്ഷയിലാണ് കോഴി കര്‍ഷകര്‍. ആലപ്പുഴയില്‍ പടര്‍ന്നു പിടിച്ച പക്ഷിപ്പനിയാണ് ചിക്കന്‍ വില കുറയ്ക്കാന്‍ ഇടയാക്കിയത്. കോഴിയിറച്ചിയുടെ വില നിയന്ത്രിക്കുന്നതിനും ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘കേരള ചിക്കന്‍’ വിപണി പിടിച്ച് മുന്നേറുന്നു. 395 ബ്രോയ്ലര്‍ ഫാമുകളും, 131 ഔട്ട്-ലെറ്റുകളുമായി ജനപ്രിയമാണ് ‘കേരള ചിക്കന്‍’. 281 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് ഇതുവരെ നേടിയത്.
ഒരു മാസം മുമ്പ് വരെ ചിക്കന്‍ വില കുത്തനെ നില്‍ക്കുകയായിരുന്നു. അതോടെ പ്രതിസന്ധിയിലായത് ചിക്കന്‍ വിഭങ്ങളില് കേന്ദ്രീകരിച്ചിരുന്ന ഹോട്ടലുകളാണ്. ചിക്കന്‍ വില ഇടിഞ്ഞതോടെ ഹോട്ടലുകാര്‍ സന്തോഷത്തിലും കോഴി കര്‍ഷകര്‍ സങ്കടത്തിലുമാണ്.
Recent Comments