വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വിഷമത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് ചിരഞ്ജീവിയും മകന് രാം ചരണും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ താനും രാംചരണും ചേര്‍ന്ന് കൈമാറുമെന്ന് ചിരഞ്ജീവി അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Deeply distressed by the devastation and loss of hundreds of precious lives in Kerala due to nature’s fury in the last few days.
My heart goes out to the victims of the Wayanad tragedy. Charan and I together are contributing Rs 1 Crore to the Kerala CM Relief Fund as a token of…
— Chiranjeevi Konidela (@KChiruTweets) August 4, 2024
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകൃതി ക്ഷോഭം മൂലം കേരളത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടമായ സംഭവം ആഴത്തില്‍ വേദനപ്പിച്ചു. വയനാട്ടിലെ ദുരിതബാധിതരെ എന്റെ അനുശോചനം അറിയിക്കുന്നു. ദുരിതബാധിതരുടെ വിഷമത്തിനൊപ്പം ചേര്‍ന്നു കൊണ്ട് ഞാനും രാംചരണും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. ദുരിതബാധിതര്‍ക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ ചിരഞ്ജീവി എക്സില്‍ കുറിച്ചു.
Recent Comments