ചിരഞ്ജീവിയെ നായകനാക്കി സംവിധായകന് ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാള്‍ട്ടയര്‍ വീരയ്യ. 2023-ല്‍ ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കെ സിനിമയുടെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ദേവി ശ്രീ പ്രസാദാണ് ഈ ഗാനം എഴുതി സംഗീതം പകര്‍ന്നിരിക്കുന്നത്. ദേവി ശ്രീ പ്രസാദിന്റെ തനത് ശൈലിയിലുള്ള ഫുള്‍ ഓണ്‍ മസാല നമ്പറാണ് ബോസ് പാര്‍ട്ടി ഗാനം. നകാഷ് അസീസിന്റെയും ഹരിപ്രിയയുടെയും ചലനാത്മകമായ ശബ്ദത്തിന് ഡിഎസ്പിയുടെ റാപ്പ് ഇരട്ടി ഊര്‍ജം പകരുന്നു.
ചിരഞ്ജീവിയുടെ എനര്‍ജറ്റിക് പ്രകടനവും ഗാനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ലുങ്കിയുടുത്തുള്ള ചിരഞ്ജീവിയുടെ വിന്റേജ് മാസ് എന്‍ട്രിയും തുടര്‍ന്നുള്ള ഫാസ്റ്റ് നമ്പരുകളും ആരാധകരെ ആവേശം കൊള്ളിക്കുന്നു. ഉര്‍വശി റൗട്ടേല ആണ് ചിരഞ്ജീവിക്കൊപ്പം ഗാനരംഗത്ത് ചുവട് വയ്ക്കുന്നത്. ശേഖര്‍ മാസ്റ്ററാണ് കൊറിയോഗ്രാഫര്‍.

രവി തേജയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രുതി ഹാസനാണ് നായിക.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി കെ മോഹന്‍ സഹനിര്‍മ്മാതാവാണ്. ആര്‍തര്‍ എ വില്‍സനാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ നിരഞ്ജന് ദേവരാമന്. ബോബി കൊല്ലിയുടെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് കോന വെങ്കട്ടും കെ ചക്രവര്‍ത്തി റെഡ്ഡിയും ചേര്‍ന്നാണ്. പി.ആര്.ഒ ശബരി.
Recent Comments