ഇന്ത്യന്‍ സിനിമയ്ക്കുള്ള ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിച്ച് ചിരഞ്ജീവി. യാസ് ദ്വീപിലെ അത്തിഹാദ് അരീനയില്‍ നടന്ന 24-ാമത് ഐഫാ ഫെസ്റ്റിവലില്‍, തെലുങ്ക് സിനിമാ താരം ചിരഞ്ജീവിയെ ഇന്ത്യന്‍ സിനിമയ്ക്കുള്ള ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു. മുതിര്‍ന്ന ബോളിവുഡ് നടി ഷബാന ആസ്മിയും പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറും ചേര്‍ന്നാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.
‘ഈ അവാര്‍ഡ് എന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം മാത്രമല്ല, എന്റെ ആരാധകരില്‍നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും തെളിവാണ്. ഞാന്‍ അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.’ തെലുങ്ക് ചലച്ചിത്ര വ്യവസായത്തിനും ആരാധകര്‍ക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചിരഞ്ജീവി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
താരങ്ങളായ റാണാ ദഗ്ഗുബട്ടി, തേജ സജ്ജ എന്നിവര്‍ ആതിഥേയത്വം വഹിച്ച പരിപാടിയില്‍ നാസര്‍, ബ്രഹ്മാനന്ദം, പ്രിയദര്ശന്, വെങ്കിടേഷ്, ബാലകൃഷ്ണ, പ്രിയാമണി, ജയരാമന്, ശരത്കുമാര്, രാധിക, വരലക്ഷ്മി, കരണ്‍ ജോഹര്‍ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍നിന്നുള്ള നിരവധി താരങ്ങള്‍ പങ്കെടുത്തു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവയെ ആഘോഷിക്കുന്ന പുരസ്കാര വേദിയാണ് ഐഫാ ഫെസ്റ്റിവല്‍. വിനോദ ലോകത്തിന് ചിരഞ്ജീവി നല്കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്കുള്ള ഉചിതമായ ആദരവാണ് അേേദ്ദഹത്തിന് നല്കിയ അവാര്‍ഡ്.
Recent Comments