ചിയാന്‍ വിക്രമും പാ.രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് രാവിലെ ചെന്നൈയില്‍ വെച്ച് നടന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ.ഇ. ജ്ഞാനവേല്‍രാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴിലെ ഹിറ്റ് മേക്കര്‍ ജി.വി. പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്.കെ. ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എസ് എസ് മൂര്‍ത്തി ആണ് കലാ സംവിധായകന്. കെ.ജി.എഫ്, വിക്രം തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്പ് അറിവാണ് ആക്ഷന്‍ കൊറിയോഗ്രഫര്‍. പി.ആര്.ഒ ശബരി
ഇതാദ്യമായിട്ടാണ് രഞ്ജിത്തിന്റെ ചിത്രത്തില്‍ വിക്രം നായകനാകുന്നത്. വിക്രമിന്റെ 61-ാം ചിത്രംകൂടിയാണിത്.
Recent Comments