ചോക്ലേറ്റ് അല്‍പ്പമൊന്ന് നുണയാന്‍ കൊതിക്കാത്തവര്‍ ആരുംതന്നെ ഉണ്ടാകില്ല. ജീവിതത്തില്‍ സന്തോഷ വേളകളെ മധുരമുള്ളതാക്കി മാറ്റാന്‍ ചോക്ലേറ്റിന് സാധിക്കുന്നു. ഇന്ന് (ജൂലൈ 7)ലോക ചോക്ലേറ്റ് ദിനം. എന്നാല്‍ അല്‍പ്പം ചോക്ലേറ്റ് ചരിത്രം അറിയാം. കൊക്കോ ബീനുകളില്നിന്നുണ്ടാകുന്ന ചോക്ലേറ്റിന്റെ കഥ ഏതാണ് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസോ-അമേരിക്കന്‍ നാഗരികത കാലത്തുിന്ന് ആരംഭിക്കുന്നു എന്നാണ് ചില പറനങ്ങള്‍ പറയുന്നത്. അന്ന് കൊക്കോ ബീനുകളില്നിന്ന് ഒരുതരം കയ്പ്പേറിയ പാനീയം ആളുകള്‍ ഉണ്ടാക്കിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന് ഗുണങ്ങളേറെയുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു.
പതിനാറാം നൂറ്റാണ്ടിലാണ് ചോക്ലേറ്റ് യൂറോപ്പിലേയ്ക്ക് എത്തുന്നത്. യൂറോപ്പില്വെച്ചാണ് പഞ്ചസാരയുമായി ചേര്‍ന്ന് ചോക്ലേറ്റ് മധുരമുള്ളതാകുന്നത്. ഖരരൂപത്തിലുള്ള ചോക്ലേറ്റുകള്‍ പ്രചാരത്തിലെത്തുന്നത് 1800 കാലഘട്ടത്തിലാണ്. അതിനുശേഷം ചോക്ലേറ്റിനോടുള്ള ജനപ്രീയ വധിച്ചിവരികയായിരുന്നു. അതിനുഷേമാണ് ജൂലൈ ഏഴിന് എല്ലാ വര്‍ഷവും ലോകമെമ്പാടും ചോക്ലേറ്റ് ദിനം ആചരിക്കുന്നത്. 1550 ല്‍ യൂറോപ്പില്‍ ചോക്ലേറ്റിനെ അവതരിപ്പിച്ചതിന്റെ വാര്‍ഷികമായിട്ടാണ് ഈ ദിനം ആചരിക്കുന്നതെന്നും പറപ്പെടുന്നു.
Recent Comments