നടനും സംവിധായകനുമായ ഗിന്നസ് പക്രുവിന്റെ ഇളയ മകളുടെ ചോറൂണ് ഇന്നലെ ഗുരുവായൂരില്‍ നടന്നു. ദ്വിജകീര്‍ത്തി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ആദ്യം ചോറ്റാനിക്കരയിലും പിന്നീട് ഗുരുവായൂരിലുമായിട്ടാണ് അന്നപ്രാശം നടത്തിയത്. ഗുരുവായൂരിലെ ചോറൂണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത് ക്ഷേത്രം കോയ്മ സജീവന് നമ്പൂതിരിയായിരുന്നു.
മൂത്ത മകള്‍ ദീപ്ത കീര്‍ത്തിയുടെ ചോറൂണും ഗുരുവായൂരിലാണ് നടത്തിയത്. കുമാരനെല്ലൂരില്‍ ക്ഷേത്രത്തില്‍വച്ചും ദീപ്തയ്ക്ക് ചോറൂണ് നല്‍കിയിരുന്നു.
2006 മാര്‍ച്ച് 8-ാം തീയതിയായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടെയും വിവാഹം.
Recent Comments