ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച കേസിൽ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിൻ്റെ രണ്ട് 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മൂന്ന തവണ നോട്ടീസ് നൽകിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ജീവനക്കാർ ഇവർ തയ്യാറായിട്ടില്ല. ഇവർക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരും ഒളിവിലാണുള്ളത്.
അതേസമയം നാളെയാണ് ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. അതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
കഴിഞ്ഞ ദിവസം കേസിൽ പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ ഗൂഢാലോചന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും ഒരാള്‍ ഒറ്റയ്ക്ക് എങ്ങനെ ഗൂഢാലോചന നടത്തുമെന്നും കോടതി ചോദിച്ചു. ആരോപണ വിധേയരായ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോഴിക്കോട് ജില്ലാ കോടതിയുടെ വിമര്‍ശനം. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നത് പോലെ ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
സര്‍ക്കാരാണ് ചോദ്യപേപ്പറിൻ്റെ കസ്റ്റോഡിയന്‍. ഉദ്യോഗസ്ഥരെ ആരും പ്രതി ചേര്‍ത്തിട്ടില്ലല്ലോ എന്നും കോടതി ചോദിച്ചു. എം.എസ് സൊല്യൂഷന്‍സും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഇതോടെയാണ് എന്തുകൊണ്ട് പിന്നെ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തില്ല എന്ന് കോടതി ചോദിച്ചത്.
Recent Comments