നിര്‍മ്മാതാവും വിതരണക്കാരനുമായ സിനിമാമാസിക കെ. പ്രസാദ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ കോട്ടയത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. ശവസംസ്കാരം 21 ന് നടക്കും.
മലയാളത്തിലെ ആദ്യത്തെ സിനിമാപ്രസിദ്ധീകരണമായ സിനിമാമാസികയുടെ എഡിറ്റര്‍ ശങ്കരന്‍നായരുടെ മകനാണ് കെ. പ്രസാദ്. പ്രസാദ് ഫിലിംസ് എന്ന പേരില്‍ വിതരണക്കമ്പനി നടത്തിയിരുന്നു. ഓര്‍മ്മയ്ക്കായ്, പ്രേംനസീറിനെ കാണ്മാനില്ല, ഇവനൊരു ധിക്കാരി, സിംഹം, എനിക്കും വിശക്കുന്നു തുടങ്ങിവ പ്രസാദ് ഫിലിംസ് വഴി പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു.
Recent Comments