മലയാള സിനിമകള്‍ക്കും യുവതലമുറയിലെ കഴിവുള്ള കലാകാരന്മാര്ക്കും കടന്നുവരുവാന്‍ വേദിയൊരുക്കുകയാണ് സിനിയ എന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം. ഗ്രീഷ് സുധാകരനാണ് സിനിയയുടെ ഡയറക്ടര്‍. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ സംരംഭമായി ഒ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. അഭിനേതാക്കളായ കണ്ണന് പട്ടാമ്പി, കിരണ്‍രാജ്, നിര്‍മ്മാതാവായ ബിജു മണികഷ്ഠന്, ഗ്രീഷ്മ, പി.ആര്.ഒമാരായ ഷെജിന്‍. ദിനേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇക്കഴിഞ്ഞ ദിവസം എറണാകുളത്തുവച്ച് സിനിയയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പ്രാദേശിക ഭാഷയിലുള്ള സിനിമകള്‍ക്കാണ് ഏറെ പ്രാധാന്യം നല്‍കുകയെന്ന് ടിഗവിഷന് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന സിനിയയുടെ എം.ഡി ഗ്രീഷ്മ സുധാകരന് അറിയിച്ചു.
Recent Comments