സിപിഎമ്മിനു ആശ്വാസം നൽകുന്ന വിജിലൻസ് റിപ്പോർട്ട് വന്നു . എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. അനധികൃത സ്വന്ത് സമ്പാദന കേസുൾപ്പെടെയുള്ള പരാതികളിലാണ് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. പ്രധാനമായും ഉയർന്നിരുന്നത് നാല് ആരോപണങ്ങളായിരുന്നു.
അതേസമയം റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ എം എൽ എ പ്രതികരിച്ചു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
അജിത് കുമാറിന് സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും വിജിലൻസ് വ്യക്തമാക്കി . അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളാണ് എഡിജിപിക്കെതിരെ ഉയർന്നത് .നാലു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട് . ഒപ്പം കുറവൻ കോണത്തെ ഫ്ലാറ്റ് ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ല . കവടിയാറിലെ വീട് നിർമാണം ബാങ്ക് വായ്പയെടുത്താണെന്നും വിജിലൻസ് കണ്ടെത്തി. വീട് നിർമാണം സ്വത്ത്വിവരണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് പറയുന്നു. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം ഡി.ജി.പിക്ക് വിജിലൻസ് കൈമാറും.
Recent Comments