മാളികപ്പുറം എന്ന സിനിമയുടെ സെന്‍സറിംഗായിരുന്നു ഇന്ന്. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച ചലച്ചിത്രാനുഭവമെന്ന് സെന്‍സര്‍ബോര്‍ഡ് അംഗങ്ങളില്‍നിന്നും അഭിപ്രായമുണ്ടായി.
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്, മിസ്റ്റര്‍ ബട്ട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ഉണ്ണിമുകുന്ദനൊപ്പം ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത് ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ്. എട്ടുവയസ്സുള്ള ഒരു കൊച്ചുകുട്ടിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം.
കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്ഷക്തന്മാര്ക്കുള്ള എന്റെ സമര്‍പ്പണമാണ് മാളികപ്പുറം എന്ന് ഉണ്ണിമുകുന്ദനും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. മണ്ഡലകാലത്തുതന്നെ ചിത്രം തീയേറ്ററിലെത്തുന്നുവെന്നത് ഒരു അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച മാളികപ്പുറത്തിന്റെ ട്രെയിലര്‍ യുട്യൂബിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിരുന്നു. മാളികപ്പുറത്തിനുവേണ്ടി വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത് നടന് മമ്മൂട്ടിയാണ്. ഇതിനുവേണ്ടി ഒരു 2D അനിമേഷന്‍ വീഡിയോ തന്നെ അണിയറപ്രവര്‍ത്തകര്‍ സൃഷ്ടിച്ചു.
ആന്‍ മെഗാമീഡിയയുടെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് മാളികപ്പുറം നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments