സഹസംവിധായകന് വാള്‍ട്ടര്‍ ജോസ് അന്തരിച്ചു. 56 വയസ്സായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഹാര്‍മോണിയം കലാകാരനായ ജോസിന്റെ മകനാണ്.
സംവിധായകരായ സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടിന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്നു. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. ലാല്‍ജോസ്, വേണു, കലാധരന്‍ അടൂര്‍ എന്നീ സംവിധായകര്‍ക്കൊപ്പം വാള്‍ട്ടര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതനായ വാള്‍ട്ടര്‍ ജോസ് സംവിധായകന് ലാലിന്റെ പിതൃസഹോദര പുത്രനാണ്.
കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടില്‍ ഉച്ചവരെ പൊതുദര്‍ശനമുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചില്‍ അന്തകര്മ്മങ്ങള് നടക്കും.
Recent Comments