എങ്ങനെയാണ് കടലിലെ സ്രാവുകളുടെ ശരീരത്തിലേക്ക് കൊക്കെയ്ന്‍ എന്ന മയക്കുമരുന്ന് എത്തിയത്? ഇതുസംബന്ധിച്ച് കൃത്യമായ കണ്ടെത്തലിലേക്ക് ശാസ്ത്രലോകം എത്തിയിട്ടില്ല. എന്നാല്‍ ശാസ്ത്രജ്ഞര്‍ കരുതുന്നത് മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന അനധികൃത ലാബുകളിലെ ഡ്രെയിനേജ് വഴിയായിരിക്കാം എന്ന നിഗമനത്തിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസര്‍ജ്യം കലര്‍ന്ന മലിനജലത്തിലൂടെയായിരിക്കാം എന്നും കരുതുന്നുണ്ട്. മയക്കുമരുന്ന് കടത്തുകാര്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ കടലില്‍ കൊണ്ടുതള്ളിയ കൊക്കെയ്നുകളും കാരണമാവാം എന്നും വിശ്വസിക്കപ്പെടുന്നു.
മെക്സിക്കോയിലും ഫ്ളോറിഡയിലും ഉള്ളതുപോലെ ബ്രസീലിയന്‍ കടലില്‍ കൊക്കെയ്നുകള്‍ ഒരുപാട് വലിച്ചെറിയുന്നതായി കാണാറില്ല എന്നാണ് ഒരു ശാസ്ത്രജ്ഞന് വ്യക്തമാക്കിയത്. കടലില്‍ വലിച്ചെറിഞ്ഞ പൊതികളില്‍ നിന്നും സ്രാവുകള്‍ കൊക്കെയ്ന്‍ കഴിച്ചിരിക്കാന്‍ സാധ്യതയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലഗ്രാഫ് മാധ്യമത്തോടാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മാത്രമല്ല, വളരെ കൂടിയ നിലയിലാണ് സ്രാവുകളില്‍ കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം, കൊക്കെയ്ന്‍ അവയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്ന് പറയുന്നുണ്ടെങ്കിലും എത്ര അളവില്‍ കൊക്കെയ്ന്‍ അകത്ത് ചെല്ലുമ്പോഴാണ് അത് സംഭവിക്കുക എന്നത് വ്യക്തമല്ല.
മറ്റു ചില ശാസ്ത്രജ്ഞര്‍ പറഞ്ഞത് മയക്കുമരുന്നിന്റെ സാന്നിധ്യം സ്രാവുകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തും എന്നാണ്. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ 13 ബ്രസീലിയന്‍ ഷാര്‍പ്പ് സ്രാവുകളിലാണ് പഠനം നടത്തിയത്. പഠനത്തില്‍ മറൈന്‍ ബയോളജിസ്റ്റുകള്‍ സ്രാവുകളുടെ പേശികളിലും കരളിലും ഉയര്‍ന്ന അളവില്‍ കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ലോകത്ത് മയക്കുമരുന്നിനടിമകളായവര്‍ ഇനി ലഹരി കിട്ടാന്‍ സ്രാവുകളുടെ പിന്നാലെ പോകുമോ? എന്ന് ആശങ്കപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്രാവ് വേട്ട കൂട്ടുമെന്നാണ് പറയപ്പെടുന്നത്.
Recent Comments