അജുവര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ഒരുങ്ങുന്നു. ഒരു യഥാര്‍ത്ഥ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. ടൈറ്റില്‍ ആയിട്ടില്ല. നവാഗതനായ രാഹുല്‍ ആര്. ശര്‍മ്മയാണ് സംവിധായകന്.
1993 ല്‍ കാസര്‍ഗോഡ്, ബെദിയടുക്കയ്ക്ക് സമീപം ഇരട്ട കൊലപാതകം നടക്കുന്നു. ഈ സംഭവത്തില്‍ സാക്ഷികള്‍ ആരും ഇല്ലായിരുന്നു. ഒരു പോലീസുകാരന്റെ അതിബുദ്ധിയാണ് ഒരു പൂവന്‍കോഴിയെ കേസിന്റെ സാക്ഷിയാക്കിയത്. അതിന്റെ ചലച്ചിത്രാവിഷ്ക്കാരമാണിത്.
മാധ്യമപ്രവര്ത്തകന് കൂടിയായ പി.വി. ഷാജി കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാജി തന്നെ എഴുതിയ സാക്ഷി എന്ന ചെറുകഥയെ അവലംബിച്ചാണ് തിരക്കഥ.
‘തിരക്കഥ പൂര്‍ത്തിയായി രണ്ടുമാസത്തിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങും. മംഗലാപുരവും കാസര്‍ഗോഡുമാണ് ലൊക്കേഷനുകള്‍. അജു വര്‍ഗീസിനെ കൂടാതെ ജഗദീഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റു കാസ്റ്റിംഗ് നടന്നുവരുന്നതേയുള്ളൂ. ഒരു പുതിയ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിഥുന് മാനുവല്‍ തോമസിന്റെ അസോസിയേറ്റായിപുന്നു രാഹുല്‍ ആര്. ശര്‍മ്മ.’ പി.വി. ഷാജി കുമാര്‍ പറഞ്ഞു.
ടേക്ക് ഓഫ്, കന്യക ടാക്കീസ്, പുത്തന്‍ പണം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് പി.വി. ഷാജി കുമാര്‍.
Recent Comments