അമേരിക്കയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കല്‍ കൂടി തല ഉയര്‍ത്തുന്നു. പുതുതായി രൂപീകരിച്ച റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ഓഫ് അമേരിക്ക (ആര്‍സിഎ) കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ആദ്യ കോണ്‍ഗ്രസ് നടത്തി തങ്ങളുടെ വരവറിയിച്ചു.
ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയം ഒരു ആഗോള പ്രസ്ഥാനമാണെന്നും അത് പല രാജ്യങ്ങളിലും ഇന്നും സജീവമാണെന്നും. കേരളത്തില്‍ മാത്രമെന്ന് കളിയാക്കുമ്പോള്‍ പോലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സജീവമാണെന്ന് ഓര്‍ക്കണമെന്നും കമ്യൂണിസ്റ്റ് നേതാക്കള്‍ പറയുന്നു. ഇപ്പോള്‍ ഏറ്റവും വലിയ കുത്തക രാഷ്ട്രമെന്ന് കമ്യൂണിസ്റ്റുകള്‍ പോലും വിമര്‍ശിക്കുന്ന അമേരിക്കയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരാഴ്ത്തുകയാണ്.
യോഗത്തിനു ശേഷം 500 ഓളം RCA അംഗങ്ങള്‍ അരിവാള്‍ ചുറ്റിക ചിഹ്നമുള്ള ചെങ്കൊടിയുമായി ഫിലാഡല്‍ഫിയയിലെ തെരുവുകളിലൂടെ മാര്‍ച്ച് നടത്തി. മാര്‍ച്ച് പുരോഗമിക്കുമ്പോള്‍, ‘വര്‍ഗയുദ്ധം 2024’ എന്ന മുദ്രാവാക്യം പ്രതിധ്വനിച്ചു. ഇതിനു പിന്നാലെ റെവല്യൂഷണറി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്ക പങ്കുവെച്ച പോസ്റ്റും ആര്‍സിഎയുടെ മാര്‍ച്ച് വീഡിയോക്ക് പിന്നാലെ എലോണ്‍ മസ്കിന്റെ പ്രതികരണവും ശ്രദ്ധേയമായി.
റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയുടെ പിളര്‍പ്പിന് ശേഷം 1919-ലാണ് അമേരിക്കയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കപ്പെട്ടത്.മുത്തലീത്ത ലോകത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളരാന്‍ കഴിഞ്ഞില്ല.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് കമ്യൂണിസ്ററ് പാര്‍ട്ടി മത്സരിച്ചിട്ടുണ്ട്. 1924 മുതല്‍ 1984 വരെ നടന്ന തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു.1924 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വില്യം ഇസഡ് ഫോസ്റ്ററും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ബെഞ്ചമിന്‍ ഗിറ്റ്ലോയുമായിരുന്നു.അന്ന് വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് അമേരിക്ക എന്ന പേരിലായിരുന്നു.
1928 ല്‍ വര്‍ക്കേഴ്സ്(കമ്യൂണിസ്റ്റ്) പാര്‍ട്ടി ഓഫ് അമേരിക്ക എന്ന പേരിലാണ് മത്സരിച്ചത്. വില്യം ഇസഡ് ഫോസ്റ്ററും ബെഞ്ചമിന്‍ ഗിറ്റ്ലോയും വീണ്ടും 1928 ലും 32 ലും 36 ലും പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളില്‍ മത്സരിച്ചു. 1952 മുതലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്ക എന്ന പേരില്‍ മത്സരിച്ചത്. 1984 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്ക അവസാനമായി മത്സരിച്ചത്. അന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ഗസ് ഹാള്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഏഞ്ചല ഡേവിസ്. ഇവര്‍ക്ക് 36,386 വോട്ടുകളാണ് കിട്ടിയത്. ശതമാനം നോക്കിയാല്‍ പൂജ്യം ശതമാനമാണ് .84 നു ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്ക മത്സരിച്ചിട്ടില്ല.
2024 നവംബര്‍ മാസം നടക്കുന്ന തെരെഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നില്ല. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെയാണ് അവര്‍ പിന്തുണക്കുന്നത്.
Recent Comments