മേജർ രവിക്കെതിരെ യൂണിഫോം ദുരുപയോഗം ചെയ്തുയെന്ന് പരാതി. മുണ്ടക്കൈ ദുരിത ബാധിത പ്രദേശം സന്ദർശിക്കാനെത്തിയത് സൈനിക യൂണിഫോമിലായിരുന്നു. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ധരിക്കുന്നത് ചട്ടലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ എ അരുൺ എന്നയാൾ പരാതി നൽകിയത് .കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കും പോലീസിനും പ്രതിരോധ മന്ത്രാലയത്തിനുമാണ് പരാതി നൽകിയിട്ടുള്ളത്.
സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന് ബോധ്യപ്പെട്ടാൽ മൂന്നു വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ . സൈനിക യൂണിഫോം ദുരുപയോഗത്തെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു (The IPC section provides for imprisonment up to three-months or fine, or both, if a person is found guilty of wearing a uniform or carrying any token used by a soldier, sailor or airman with the intent to make others believe he is a military man)
നടൻ മോഹൻലാലിനോടോപ്പമാണ് മേജർ രവി ദുരന്ത മേഖലകൾ സന്ദർശിച്ചത് .സൈനിക യൂനോണിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവൃത്തിയെന്നും ഇത് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും പരാതിക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരോപിച്ചു .എന്നാൽ ഇത് സംബന്ധിച്ച് മേജർ രവി പ്രതികരിച്ചിട്ടില്ല.
“വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് വയനാട്ടിലെ പുനരധിവാസത്തിന് മൂന്ന് കോടി രൂപ ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിനാശകരമായ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നമുക്ക് നമ്മുടെ പങ്ക് ചെയ്യാം. പരേതരായ ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ” എന്ന് അദ്ദേഹം നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
Recent Comments