കുല്‍ദീപ് യാദവ് എന്ന അധ്യാപകന് അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകനെ നോക്കി ചിരിച്ചു. ഇതില്‍ പ്രകോപിതനായ അധ്യാപകന് കുട്ടിയെ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. എട്ടുവയസുകാരനാണ് വിദ്യാര്‍ത്ഥി
‘അധ്യാപകന് എന്റെ മകന്റെ മുടിയില്‍ പിടിച്ച് തല ചുമരില്‍ ഇടിക്കുകയും കുട്ടിയുടെ ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അധ്യാപികയും മോശമായ ഭാഷ ഉപയോഗിക്കുകയും കുട്ടിയെ ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഞാന്‍ പോലീസില്‍ പരാതി നല്കി.’ കുട്ടിയുടെ പിതാവ് ജയ് പ്രകാശ് പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പ്രതിയായ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു തുടങ്ങി.
റൂറല്‍ പോലീസ് സൂപ്രണ്ട് ഗോപിനാഥ് സോണി പറഞ്ഞു, ”ഒരു സ്കൂളില്‍ 8 വയസ്സുള്ള കുട്ടിയെ ക്ലാസ് ടീച്ചര്‍ മര്‍ദ്ദിച്ച സംഭവമാണ് പുറത്തുവന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അധ്യാപികയെ കസ്റ്റഡിയിലെടുത്തു.
Recent Comments