പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സിമി റോസ്ബെല്‍ ജോണ്‍. കോണ്‍ഗ്രസില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പുണ്ടെന്നും പദവികള്‍ അര്‍ഹരായിട്ടുള്ള വനിതകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും ന്യൂസ് 18ന് എന്ന ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സിമി റോസ്ബെല്‍ തുറന്നടിച്ചു. ഹൈബി ഈഡന് എംപിയും വിനോദ് എംഎല്‍എയും ദീപ്തി മേരി വര്‍ഗീസും തന്നെ തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചതിന് കൈയും കണക്കുമില്ലെന്നും സിമി പറഞ്ഞു. പിഎസ് സി അംഗത്വം ലഭിച്ചതല്ലേ, ഇനി വീട്ടിലിരിക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് തന്നോട് പറഞ്ഞത്. സൗഭാഗ്യങ്ങള്‍ വേണ്ടെന്നും വച്ചും ഏറെ ത്യാഗം സഹിച്ചുമാണ് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അതിന് അദ്ദേഹത്തിന്റെ ആട്ടും തുപ്പും സഹിക്കാന്‍ മാത്രം അധപതിച്ചിട്ടില്ലെന്നും സിമി റോസ്ബെല്‍ പറയുന്നു. അദ്ദേഹം വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ പത്തിരട്ടി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുഹൃത്തായ ഒരു മാധ്യമപ്രവര്‍ത്തകനോട്, അവരൊക്കെ റിട്ടയറായില്ലേ, വിസ്മൃതിയിലായില്ലേ എന്നാണ് തന്നെ കുറിച്ച് പറഞ്ഞത്.
ഹേമാ കമ്മിറ്റി മോഡല്‍ കമ്മിറ്റി രാഷ്ടീയത്തിലും കൊണ്ടുവരണം. അവസരം കിട്ടാന്‍ ചിലയാളുടെ ഗുഡ്ബുക്കില്‍ ഇടംപിടിക്കേണ്ട അവസ്ഥയാണ്. കോണ്‍ഗ്രസില്‍ വിവേചനം നടപ്പാക്കുന്നത് പവര്‍ഗ്രൂപ്പ്. ഈ വിവേചനങ്ങള്‍ നടപ്പിലാക്കുന്നത് പ്രതിപക്ഷനേതാവടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസിലെ പവര്‍ഗ്രൂപ്പാണ്. കഴിവോ പ്രവര്‍ത്തനപരിചയോ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഈ സ്വാധീനത്തിന്റെ പുറത്ത് ഇപ്പോള്‍ അവസരം നല്കുന്നു. ജെബി മേത്തര്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ അര്‍ഹതയില്ലാതെ അവസരങ്ങള്‍ നേടിയത് ഈ സ്വാധീനവും ബന്ധങ്ങളും മൂലമാണന്നും സിമി റോസ് ബല് ജോണ്‍ ആരോപിക്കുന്നു.
Recent Comments