പുതിയ അവിശുദ്ധ ബന്ധത്തില്‍ നഷ്ടം സംഭവിച്ചത് മുസ്ലിം ലീഗിനാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലബാറില്‍ കോലീബി സഖ്യം തെരെഞ്ഞെടുപ്പില്‍ ഉണ്ടായി. അന്ന് കോലീബി സഖ്യത്തിനു വിജയിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ്, ലീഗ്, ബിജെപി തുടങ്ങിയവര്‍ ചേര്‍ന്നാണ് കോലീബി സഖ്യമുണ്ടാക്കിയത്. ആ സഖ്യം ലോകസഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിലാണ് ഉണ്ടായത്. ഇപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന സഖ്യം പഞ്ചായത്തിലാണ്.
കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിനാണ് പഞ്ചായത്ത് ഭരണം നഷ്ടമായത്. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. മുസ്ലീം ലീഗ് പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും കോണ്‍ഗ്രസിന് മൂന്നും ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്.
Recent Comments