ശ്രീരാമനെ നേരിടാന്‍ കോണ്‍ഗ്രസ് പരമശിവനെ ഇറക്കും. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരമശിവന്റെ ഫോട്ടോ ഉയര്‍ത്തി ശിവന്റെ കൈപ്പത്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നം എന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നം ഇന്ദിരാഗാന്ധി സ്വീകരിച്ചത് പാലക്കാട്ടെ ഹേമാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൈപ്പത്തിയില്‍ നിന്നായിരുന്നു എന്ന് വ്യക്തമായതോടെ രാഹുലിനു അമളി പറ്റിയെങ്കിലും അത് അംഗീകരിക്കുവാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പരമശിവന് ദലിതരുടെ ദൈവമാണെന്ന പ്രചാരണവും ഇതോടൊപ്പം കോണ്‍ഗ്രസ് ക്യാമ്പ് നടത്തുന്നുണ്ട്. ഇതിനിടയില്‍ പരമശിവന്റെ അഭയമുദ്രയായ കൈപ്പത്തി ഇസ്ലാമിന്റേതാണെന്ന രാഹുലിന്റെ അഭിപ്രായത്തെ ഇസ്ലാമിക പണ്ഡിതര്‍ ശക്തമായി നിഷേധിക്കുകയും ചെയ്തു. അതും രാഹുലിനു തിരിച്ചടിയായി. രാമനെ ഉപയോഗിക്കുന്നത് ബിജെപിയായതുകൊണ്ടാണ് കോണ്‍ഗ്രസ് പരമശിവനെ ഇറക്കാന്‍ തീരുമാനിച്ചത്. ഇതിനോട് ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളും മുസ്ലിം മതവിശ്വാസികളും എങ്ങനെ പ്രതികരിക്കുമെന്ന് കാണാന്‍ പോവുന്ന പൂരമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി മൃദു ഹിന്ദു നയം പിന്തുടരുന്ന പാര്‍ട്ടിയാണെന്ന് ഇടതു കക്ഷികള്‍ നേരത്തെ വിമര്‍ശിച്ചിട്ടുണ്ട്. ഒരിക്കല്‍ താന്‍ ബ്രാഹ്മണനാണെന്ന് പറയാന്‍ വേണ്ടി പൂണൂല് വസ്ത്രത്തിനു മീതെ രാഹുല്‍ ധരിക്കുകയും അത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. വസ്ത്രത്തിനു മുകളില്‍ പൂണൂല് ധരിക്കുന്ന രാഹുല്‍ ഗാന്ധി എന്ന ബ്രാഹ്മണന് രാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവുമായി അന്ന് ബിജെപി എംപി മീനാക്ഷി ലേഖി രംഗത്ത് വന്നു. 2017 ലാണ് ഈ സംഭവം.
പൂണൂല്‍ധാരിയായ രാഹുല്‍ എന്ന ബ്രാഹ്മണന് ശിവഭക്തനാണെന്ന് അവകാശപ്പെടുന്നു. ശ്രീരാമനും ശിവഭക്തനായിരുന്നു. എന്നാല്‍ ശ്രീരാമന് ജീവിച്ചിരുന്നിട്ടേയില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ശ്രീരാമന് രാവണ നിഗ്രഹത്തിനായി ശ്രീലങ്കയിലേക്ക് നിര്‍മിച്ച രാമസേതുവും ഇല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതിനാല്‍ രാഹുല്‍ നയം വ്യക്തമാക്കണം’ അന്ന് മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു. മീനാക്ഷി ലേഖിയുടെ അന്നത്തെ വാക്കുകള്‍ ഇപ്പോഴും പ്രസക്തമാണെന്നാണ് ചില ബിജെപി നേതാക്കള്‍ വ്യക്തമാക്കിയത്. പരമശിവന് പിന്നോക്കക്കാരുടേയും രാമന് മുന്നോക്കക്കാരുടെയും ദൈവമാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ ശ്രീരാമന് സാധാരണക്കാരുടെ ദൈവമാണെന്നായാണ് ബിജെപിയുടെ വാദം. പരമശിവനെ അവതരിപ്പിക്കുന്ന രാഹുല്‍ഗാന്ധി ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുയെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. ഇന്ത്യയില്‍ എവിടെയെങ്കിലും ശിവന്റെ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്തിട്ടുണ്ടോയെന്നും ബിജെപി ചോദിക്കുന്നു. രാമക്ഷേത്രം നിര്‍മിച്ച ശേഷം അവിടെ സന്ദര്‍ശിക്കാത്ത രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ പരമശിവനെ ഉയര്‍ത്തി കാണിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Recent Comments