മാലദ്വീപിലെ വനിത മന്ത്രിയെ പ്രസിഡന്റ് സസ്പെന്റ് ചെയ്തു പിന്നീട് അവർ അറസ്റ്റിലായി. പരിസ്ഥിതി -കാലാവസ്ഥ ഊർജ മന്ത്രി ഫാത്തിമത് ഷംനാസ് അലി സലിം (Fathimath Shamnaz Ali Saleem) ആണ് പുറത്താക്കപ്പെട്ട വനിത മന്ത്രി.മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു (Mohamed Muizzu) വിനെതിരെ കൂടോത്രം(black magic) ചെയ്തു എന്നാണ് വനിതാ മന്ത്രിക്കെതിരെയുള്ള കുറ്റം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടത്തിയ അപകീർത്തിപരമായ ആക്ഷേപത്തെ തുടർന്ന് മാലിദ്വീപിലെ രണ്ട് മന്ത്രിമാരെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരത്തെ മന്ത്രിസഭയിൽ നിന്നും മാറ്റുകയുണ്ടായി. അതിനു ശേഷം ആദ്യമായാണ് ഒരു മന്ത്രിയെ പുറത്തക്കിയത്. മാലദ്വീപിൽ ദുർമന്ത്രവാദം ക്രിമിനൽ കുറ്റമല്ലെങ്കിലും ആറുമാസത്തെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. മുഹമ്മദ് മുയിസു മാലദ്വീപിൽ മേയറായിരിക്കുന്ന കാലത്ത് ഫാത്തിമത് ഷംനാസ് അലി സലിം കൗൺസിലർ ആയിരുന്നു. ഈ വനിതാ മന്ത്രിയുടെ ഭർത്താവ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഓഫീസിലെ മന്ത്രിയാണ്. എന്തിനു വേണ്ടിയാണ് വനിതാ മന്ത്രിയായിരുന്ന ഫാത്തിമത് ഷംനാസ് അലി സലിം കൂടോത്രം നടത്തിയതെന്ന് വ്യക്തമല്ല. മുഹമ്മദ് മുയിസുവിനെ പ്രസിഡന്റ് പദവിയിൽ നിന്നും പുറത്താക്കാനായിരുന്നോ ദുർമന്ത്രവാദം നടത്തിയത്? ഇസ്ലാമിൽ ദുർമന്ത്രവാദം ഉണ്ടെന്നാണ് മാലദ്വീപ് സംഭവത്തോടെ വ്യക്തമാവുന്നതെന്നാണ് ചില പറഞ്ഞത് .കൂടോത്രം അടക്കമുള്ള ദുർമന്ത്രവാദം ഹിന്ദു മതത്തിലുണ്ട്.ക്രിസ്ത്യൻ മതത്തിൽ ബ്ലാക്ക് മാജിക്ക് ഉണ്ട്.ആദ്യമായാണ് ഇസ്ലാം മതത്തിൽ നിന്നും ദുർമന്ത്രവാദം ഉണ്ടെന്ന വാർത്ത വരുന്നത്.
അടുത്ത കാലത്ത് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തുകയുണ്ടായി. കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ മന്ത്രവാദം നടത്താൻ കേരളത്തിലെ തന്ത്രിമാരെ ഉപയോഗിക്കുന്നുയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
Recent Comments