പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് അഭിനേതാക്കളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനും നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയില്‍ അറിയിച്ചു. അതേസമയം ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
ഉന്നത പുരസ്കാരങ്ങള്‍ നേടിയ അഭിനേതാക്കളായിരുന്നിട്ടും പാന്‍മസാല കമ്പനികള്‍ക്ക് പരസ്യം നല്‍കുന്നത് തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അഭിനേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന് നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ 22 ന് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും വിഷയത്തില്‍ നടപടിയുണ്ടായില്ലെന്ന് ഹര്ജിക്കാരന് വാദിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു.
Recent Comments