ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വത്തിനെതിരെ വനിതാ നിര്‍മാതാക്കള്‍ രംഗത്തത്തി. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അസോസിയേഷന് സമീപനങ്ങള്‍ സ്ത്രീ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞടുക്കണമെന്നും ആവശ്യമുയര്‍ന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വത്തിന് വനിതാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും ഷീലാ കുര്യനും അയച്ച കത്തിലാണ് വിമര്‍ശനം.
അതേസമയം, വനിതാ നിര്‍മാതാക്കളുടെ കത്തിന് മറുപടി ഇതുവരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ നല്‍കിയിട്ടില്ല. നേരത്തെ, സിനിമ മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന ഹേമാകമ്മിറ്റിയിലെ നിര്‍ദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് വിശദമായ കത്തും നല്‍കിയിരുന്നു
Recent Comments