2024 ലെ കോപ്പ അമേരിക്ക ഫുടബോള്‍ കിരീടം അര്‍ജന്റീനയ്ക്ക്. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്സ്ട്രാടൈമില് പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്റീന ജേതാക്കളായത്. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.
കോപ്പ അമേരിക്ക ഫൈനല്‍ ടിക്കറ്റില്ലാതെ എത്തിയ കൊളംബിയന്‍ ആരാധകര്‍ വലിയ സുരക്ഷാ പ്രശ്നമായതോടെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ 82 മിനിറ്റ് വൈകിയാണ് അര്‍ജന്റീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്.
അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന സാക്ഷാല്‍ ലിയോണല്‍ മെസിക്ക് പോലും കോപ്പ അമേരിക്ക ഫൈനലില്‍ ഫിനിഷിംഗ് പിഴക്കുന്നതാണ് കണ്ടത്. ആദ്യപകുതിയിലെ പരിക്ക് രണ്ടാംപകുതിയിലും വലച്ചതോടെ മെസി 66-ാം മിനുറ്റില്‍ നിറകണ്ണുകളോടെ കളത്തിന് പുറത്തേക്ക് മടങ്ങി. തുടര്‍ന്ന് മെസി പൊട്ടിക്കരയുന്നത് ഫുട്ബോള്‍ ലോകം തത്സമയം കണ്ടു. അര്‍ജന്റീനയുടെ ഏഞ്ചല്‍ ഡി മരിഎയുടെ അവസാന ടൂര്‍ണമെന്റ് ആയിരുന്നു ഇത്.
ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്മാരായി. സ്പെയ്നിന്റെ നാലാം കിരീടമാണ്. ഇംഗ്ലണ്ട് തുടര്ച്ചയായിരണ്ടാം ഫൈനലിലും തോറ്റു. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പാതിയുടെതുടക്കത്തില് തന്നെ സ്പെയ്ന്‍ ലീഡ് നേടി. 73-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തി. 86-ാം മിനിറ്റില്‍ സ്പെയ്ന്‍ വിജയ ഗോള്‍ നേടിയതോടെ ഇംഗ്ലണ്ടിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
Recent Comments