കന്‍വാര്‍ യാത്രാ സീസണില്‍ കടയുടമകളും കച്ചവടക്കാരും അവരുടെ പേരുകള്‍ അവരുടെ പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ അധികാരികള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം സുപ്രീം കോടതി ഇന്ന് (ജൂലൈ 22) സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വിഎന് ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കന്‍വാര്‍ യാത്ര നടക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. ജൂലൈ 26ന് കേസ് വീണ്ടും പരിഗണിക്കും. വെള്ളിയാഴ്ച വരെയാണ് കോടതിയുടെ സ്റ്റേ.
തീര്‍ഥാടകര്‍ക്ക് അവരുടെ ഇഷ്ടാനുസരണം സസ്യാഹരം ലഭ്യമാക്കുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും അധികാരികള്‍ക്ക് ഇടപ്പെടല്‍ നടത്താവുന്നതാണ്. എന്നാല്‍ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ഇത് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ ഉതകില്ലെന്നും കോടതി നിരീക്ഷിച്ചു. നിര്‍ദ്ദേശം നടപ്പിലാക്കാന്‍ അനുവദിച്ചാല്‍ രാജ്യത്തിന്റെ മതേതരത്വത്തിന്റെ ലംഘനമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി തുടങ്ങിയ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും ബീഹാറിലെ ഭഗല്‍പൂരിലെ അജ്ഗൈവിനാഥ്, സുല്‍ത്താന്‍ഗഞ്ച് എന്നിവിടങ്ങളിലേക്കും ഗംഗാനദിയില്‍ നിന്ന് പുണ്യജലം കൊണ്ടുവരുന്നതിനായി കന്‍വാര്‍ അല്ലെങ്കില്‍ ഭോലെ എന്നറിയപ്പെടുന്ന ശിവ ഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമാണ് കന്‍വാര്‍ യാത്ര. ഈ വര്‍ഷം, കന്‍വര്‍ യാത്ര ഇന്ന് (ജൂലൈ 22 ന്) ആരംഭിച്ച് ഓഗസ്റ്റ് 2 നു അവസാനിക്കും. ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയില്‍ വരുന്ന ശിവരാത്രിയും ഈ പരിപാടി ആഘോഷിക്കുന്നു.
Recent Comments