പി.വി.അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. ശക്തമായ നിലപാട് അൻവറിനെതിരെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് എംഎൽഎയുടെ എടവണ്ണ ഒതായിയിലെ വീടിനു മുന്നിൽ സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്’ എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, പി.വി.അൻവറിനെ പിന്തുണച്ച് മലപ്പുറം തുവ്വൂരിൽ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു. പി.വി. അൻവര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്ലക്സ് ബോര്‍ഡ്. ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ഉയർന്നത്. പി.വി. അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെഴുതിയിരിക്കുന്നത്.
ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പിണറായി ഭരണത്തെ വിമര്‍ശിച്ച അന്‍വര്‍ എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിൻ്റെ സംഭാവന പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണെന്ന് കൂട്ടിച്ചേര്‍ത്തു. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും അന്‍വര്‍ ചോദിച്ചു.
Recent Comments