ഇടുക്കി ജില്ലയിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എം എം മണി രംഗത്ത്. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്മെന്റും കരുതേണ്ടെന്ന് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎം നടത്തിയ ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചിലാണ് മണിയുടെ വിമര്‍ശനം.
വനം ഉള്ളത് സംരക്ഷിച്ചു കൊള്ളാനും പുതിയ വനം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും വനം വകുപ്പിനോട് അദ്ദേഹം ഓര്‍മിപ്പിച്ചു. വനം വകുപ്പിനെ മാത്രമല്ല റവന്യു വകുപ്പിനേയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയില്‍ ഉള്ളതെന്നും ഇടുക്കിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ എംഎം മണിയുടെ വിമര്‍ശനം പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചില പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
Recent Comments