സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വിജയിക്കുകയും എഎം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. ഐസക്കിനെ ആലപ്പുഴയില്‍ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ ഈ അഭിപ്രായ പ്രകടനം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. എ എം ആരിഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്തത്തോടെ അവിടെ തോല്‍വി ഉറപ്പായി. കെ സി വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രന് വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
Recent Comments