അന്തരിച്ച നടന് നെടുമുടിവേണുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ‘തമ്പി’ലേയ്ക്ക് കൊണ്ടുവന്നു.
നാളെ രാവിലെ 9 മണിയോടെ അന്തിമ കര്‍മ്മങ്ങള്‍ക്കായി എടുക്കും. നെടുമുടി വേണുവിന്റെ മക്കളായ ഉണ്ണിയും കണ്ണനും ചേര്‍ന്നാണ് കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അതിനുശേഷം പൊതുദര്‍ശനത്തിനായി വി.ജെ.ടി ഹാളിലേയ്ക്ക് കൊണ്ടുപോകും. 10.30 മുതല്‍ 1 മണിവരെയാണ് പൊതുദര്‍ശനം.
ഉച്ചയ്ക്ക് 2 മണിക്ക് ശാന്തികവാടത്തിലാണ് സംസ്ക്കാരം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുക.
Recent Comments