ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന് കെ.ജി. ജോര്‍ജിന്റെ ശവസംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. വൈകിട്ട് നാലരയ്ക്ക് രവിപുരം പൊതുശ്മശാനത്തിലാണ് ശവസംസ്കാരം. അതിന് മുന്നോടിയായി രാവിലെ 10 മണി മുതല്‍ ഭൗതികശരീരം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
കാക്കനാട്ടുള്ള വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു കെ.ജി. ജോര്‍ജിന്റെ അന്ത്യം. പക്ഷഘാതത്തെത്തുടര്ന്ന് ഏറെ കാലമായി അദ്ദേഹം അവിടെത്തന്നെ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഗായികയും നടിയുമായ ജോര്‍ജിന്റെ ഭാര്യ സല്‍മ, മകന് അരുണോടൊപ്പം ഗോവയിലായിരുന്നു. മകള്‍ താര ഖത്തറിലാണ് ഉള്ളത്. മൂവരും ഇന്ന് എത്തിച്ചേരുമെന്ന് അറിയുന്നു. സംസ്കാരച്ചടങ്ങിനെക്കുറിച്ചുള്ള കൃത്യതയ്ക്കായി സിനിമാപ്രവര്‍ത്തകര്‍ അവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാളെ വൈകുന്നേരം രവിപുരം ശ്മശാനത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസം കെ.ജി. ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു.
Recent Comments