ഒടുക്കം ക്രിക്കറ്റ് കോച്ച് കുറ്റം സമ്മതിച്ചു .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ സമ്മതത്തോടെയെന്ന് ക്രിക്കറ്റ് പരിശീലകൻ മനു. ഇക്കാര്യം മനു പോലീസിനോട് സമ്മതിച്ചു .തെങ്കാശിയിൽ ക്രിക്കറ്റ് പരിശീലനത്തിന് കൊണ്ടുപോയപ്പോൾ പെൺകുട്ടികളെ താമസിപ്പിച്ച ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തവെയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ചത്. അതേസമയം, മറ്റു പെൺകുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നാണ് മനുവിന്റെ നിലപാട്.
2017 -18 കാലയളവിൽ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറു പെൺകുട്ടികളാണ് മനുവിനെതിരെ പരാതി നൽകിയിട്ടുള്ളത്. എന്നാൽ, അഞ്ച് പെൺകുട്ടികളുടെയും ആരോപണങ്ങൾ മനു നിഷേധിച്ചു. പരിശീലനത്തിന്റെ ഭാഗമായി പെൺകുട്ടികളോട് അടുത്തിടപഴകുക മാത്രമാണുണ്ടായതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, പോലീസ് ഇതു കണക്കിലെടുത്തിട്ടില്ല.
പെൺകുട്ടികളെ സുരക്ഷിതമല്ലാത്ത ലോഡ്ജിലാണ് താമസിപ്പിച്ചതെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. പെൺകുട്ടിയെ ഇവിടെ വെച്ചാണ് പീഡിപ്പിച്ചതെന്ന് മനു സമ്മതിച്ചു. പെൺകുട്ടികളുടെ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. മനുവിന്റെ ഫോണുകളുടെ ഫൊറൻസിക് പരിശോധനാഫലങ്ങൾ ഉടൻ ലഭിക്കുമെന്ന് കന്റോൺമെന്റ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം ക്രിക്കറ്റ് പരിശീലകനായിരുന്നു മനു. ഇയാൾക്കെതിരേ ആറ് പെൺകുട്ടികളാണ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇതിനിടെ കഴിഞ്ഞ ഏപ്രിലിൽ കെ.സി.എ.യ്ക്ക് പരാതി അയച്ച രക്ഷിതാവ് തന്റെ ഇ-മെയിൽ ഐ.ഡി. ഹാക്ക് ചെയ്തതായി സംശയമുണ്ടെന്ന പരാതിയുമായി രംഗത്തെത്തി. കെ.സി.എ.യ്ക്ക് അയച്ച ഇ-മെയിലുകളടക്കം നീക്കംചെയ്തതായാണ് പരാതി.
സൈബർ പോലീസിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്കുമാണ് പരാതി നൽകിയത്. രക്ഷിതാവിന്റെ പരാതിക്കു പിന്നാലെയാണ് തിരുവനന്തപുരത്തു നടന്ന പിങ്ക് ടൂർണമെന്റിനിടയിൽ മനുവിനെതിരേ നേരിട്ട് മറ്റൊരു പരാതിക്കാരി രംഗത്തെത്തിയത്. ആദ്യ പരാതിയുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢനീക്കം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് രക്ഷിതാവിന്റെ ആവശ്യം.
ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തെന്നും ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി.
ആറു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍, ജൂണ്‍ 12 നാണ് ക്രിക്കറ്റ് പരിശീലകന് ശ്രീവരാഹം സ്വദേശി മനുവിനെ അറസ്റ്റ് ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ ശുചിമുറിയില്‍വച്ച് കയറിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പിന്നാലെ 6 പെണ്‍കുട്ടികള്‍ കൂടി ഇയാള്‍ക്കെതിരെ പരാതി നല്കി
Recent Comments