നിഷ ഫിലിംസിന്റെ ബാനറില്‍ ഷാജി പുനലാല്‍ നിര്‍മ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെന്‍സ് ത്രില്ലര്‍ ‘കുരുക്ക്’ന്റെ ട്രെയിലര്‍ & മ്യൂസിക് ലോഞ്ച് തിരുവനന്തപുരത്ത് വച്ച് നടന്നു. മലായാളത്തിന്റെ പ്രിയ സംവിധായകരായ രാജസേനന്, വിനു കിരിയത്ത്, ഗായകരായ ഇഷാന് ദേവ്, അരവിന്ദ് വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിന്റെ ട്രെയിലര്‍ പ്രഥ്വിരാജ് സുകുമാരന്‍ ആണ്, താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്.
കേരള പോലീസിനെ വല്ലാതെ കുഴയ്ക്കുകയും, മാധ്യമങ്ങള്‍ സെന്‍സേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്ത തലസ്ഥാന നഗരത്തിലെ ഒരു രാത്രി നടന്ന റൂബിന്- സ്നേഹ കൊലക്കേസിന്റെ അന്വേഷണം നടത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ കഴക്കൂട്ടം സി.ഐ സാജന് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കഥയാണ് ഇതിവൃത്തം.
തിരുവനന്തപുരത്തിന്റെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയായത്. സെക്കന്റ് ഷോ, ഇമ്മാനുവല്‍, ആര്‍ജെ മഡോണ, നാലാം മുറ, എന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്, പപ്പ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും റിലീസ് ചെയ്യാനിരിക്കുന്ന അതേര്‍സ് എന്ന സിനിമയില്‍ നായക വേഷം ചെയ്ത അനില്‍ ആന്റോയാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സാജന് ഫിലിപ്പിനെ അവതരിപ്പിക്കുന്നത്.
ബാലാജി ശര്‍മ്മ, മീര നായര്‍ , പ്രീതാ പ്രദീപ്, ശ്രീജിത്ത് ശ്രീകണ്ഠന്, ശബരി ചന്ദ്രന്, അജയഗോഷ് ,കൊല്ലം തുളസി, മഹേഷ്, യമുന, ബിന്ദു കെ എസ്, രാജ്കുമാര്, ദര്‍ശന , ശ്രീകാന്ത്, സുബിന് ടാര്സന്, അനീഷ്, സന്ദീപ് സച്ചു, എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗാനങ്ങള്‍- രാജേഷ് നീണ്ടകര, ഷാനി ഭുവന്, സംഗീതം- യു.എസ്.ദീക്ഷിത്, സുരേഷ് പെരിനാട്, ഛായാഗ്രഹണം- റെജിന്‍ സാന്റോ, കലാസംവിധാനം- രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനര്‍- രാംദാസ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂര്‍, കോ റൈറ്റര്‍ & ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര്- ജിംഷാര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുഹാസ് അശോകന്, പ്രൊജക്റ്റ് ഡിസൈനര്‍- അഖില്‍ അനിരുദ്ധ്, ഫിനാന്‍സ് മാനേജര്‍- അക്ഷയ് ജെ, ഫിനാന്‍സ് കണ്ട്രോളര്- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- കുര്യന് ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുരുകന്.എസ്, പി.ആര്.ഒ- പി. ശിവപ്രസാദ്, സ്റ്റില്‍സ്- അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments