ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ആം ആദ്മി പാർട്ടിയുടെ കുത്തക തകർത്താണ് 27 വർഷത്തിനു ശേഷം ബിജെപി ചരിത്ര വിജയം നേടിയത്. ബിജെപി 48 സീറ്റുകളും ആംആദ്മി പാർട്ടി 22 സീറ്റുകളും . നിയുക്ത എംഎൽഎമാരിൽ ബഹുഭൂരിപക്ഷം പേർക്കെതിരെയും വിവിധ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ (എഡിആർ) ആണ് ഇതുസംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.
ഏറ്റവുമധികം കേസുകൾ ആം ആദ്മി പാർട്ടിയിലുള്ളവർക്കാണ്. എഴുപത് അംഗ ഡൽഹി നിയമസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരിൽ 31 പേർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് എഡിആർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളിൽ 15 പേരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളിൽ 16 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ആം ആദ്മി പാർട്ടിയിൽ നിന്നുള്ള പത്ത് നിയുക്ത എംഎൽഎമാരും ബിജെപിയിൽ നിന്നുള്ള ഏഴ് പേരും ഗുരുതര ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ക്രിമിനൽ കേസുകളിൽ പ്രതികളായവർ ജയിക്കുന്നത് കുറഞ്ഞെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-ൽ 43 പേരാണ് വിജയിച്ചത്. 2025 ൽ 31 ആയി കുറഞ്ഞു .
നിയുക്ത എംഎൽഎമാരിൽ സമ്പത്ത് കൂടുതലുള്ളവർ ബിജെപിയിലാണ്. ബിജെപി എംഎൽഎമാരുടെ ശരാശരി ആസ്തി മൂല്യം 28.59 കോടി രൂപയാണ്. എഎപി വിജയികളുടെ ശരാശരി ആസ്തിയുടെ മൂന്നിരട്ടിയിലധികം വരുമിത്.
Recent Comments