പത്തനംതിട്ട ട്രിനിറ്റി തീയേറ്ററിന് മുന്നില്‍ വച്ചിരിക്കുന്ന ശ്വേതാ മേനോന്റെ കട്ടൗട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ നിന്നും അജയ് നാഥിന്റെ നേതൃത്യത്തില്‍ ശരത്, ശ്രിജിത്ത്, ശരവണന്, അജേഷ്, സഞ്ജയ്, കലാകാരന്മാര്ച്ചെയ്ത 10 അടി ഉയരത്തില്‍ കട്ട് ഔട്ടര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ആരാധകരുടെ ഈ ഒരു സപ്പോര്‍ട്ടിന് നന്ദി പറഞ്ഞുകൊണ്ടുള്ള സംവിധായകന്റെ പോസ്റ്റാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 24 നു കേരളത്തിലെ തിയറ്ററുകളില്‍ ‘പള്ളിമണി’ എത്തുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കട്ടൗട്ടര്‍ തിയേറ്ററിനു മുന്നില്‍ ചെയ്തത്.
തികച്ചും ഹൊറര്‍മൂഡില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളും ഹൃദ് രോഗികളും സിനിമ കാണരുത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പോസ്റ്റര്‍ വൈറലായി കൊണ്ടിരിക്കുമ്പോള്‍ ആണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആകുന്നത്. ചിത്രത്തില്‍ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. U/A സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം ഫെബ്രുവരി 24 ന് റിലീസ് ചെയ്യും.
14 വര്‍ഷത്തിനുശേഷം നിത്യദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമാണ് പള്ളിമണി. നിത്യയെ കൂടാതെ ശ്വേതാമേനോന് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി മണി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകന്‍ അനില്‍കുമ്പഴയാണ്. എല്‍ എ മേനോന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എല്‍ എ മേനോന് പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്. കെ. ആര് നാരായണന് രചിച്ചിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന് ആണ്.
ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന് എന്നിവരാണ് മറ്റു താരങ്ങള്‍. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്റെയാണ്. ഛായാഗ്രഹണം അനിയന് ചിത്രശാല നിര്‍വ്വഹിക്കുന്നു.
Recent Comments