ലോക് സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് മത്സരിച്ച സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം. തന്റെ ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വ്യാപക രീതിയില്‍ സൈബര്‍ അക്രമണം. കടുത്ത സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സമൂഹ മാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യുന്ന കമന്റിന് താരം നിയന്ത്രണം ഏര്‍പ്പെടുത്തി. നാല് വര്‍ഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയാണ് ബി.ജെ.പി. പ്രവര്‍ത്തകരെയടക്കം ചൊടിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന് പങ്കെടുത്തിരുന്നു. ആ റാലിയില്‍ നിമിഷ സജയന് പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തിപൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം. ‘തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള് കൊടുക്കുവോ? കൊടുക്കൂല. നന്ദി’ എന്നാണ് നിമിഷ പറയുന്നത്.
തൃശൂര്‍ തൊട്ടുകളിച്ചാല്‍ ഇതാകും അവസ്ഥയെന്നും വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേ അംബാനെ എന്നുമൊക്കെയാണ് നടിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍. കൂടാതെ ഒരുപാട് ട്രോള്‍ മീമുകളും നിമിഷയ്ക്കെതിരെ പ്രചരിക്കുന്നുണ്ട്.
Recent Comments