ഇന്ത്യയുടെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.നേരത്തെ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു.
1976-ൽ മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തെ തേടിയെത്തി.’ഡിസ്കോ ഡാൻസർ’ എന്ന ചിത്രവും , ഐ ആം എ ഡിസ്കോ ഡാൻസർ എന്ന ഗാനവുമാണ് മിഥുൻ ചക്രവർത്തിയെ പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രിയങ്കരനാക്കിയത്.
ഡിസ്കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മിഥുൻ ചക്രവർത്തി ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ട്ടിച്ചു. 1989ല്‍ നായകനായി 19 സിനിമകള്‍ റിലീസായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ റെക്കോര്‍ഡ് ഉടമയാണ്. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം ‘കാബൂളിവാല’യിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്.തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന അദ്ദേഹം നിലവിൽ ബിജെപിക്ക് ഒപ്പമാണ്.
Recent Comments