‘സന്തോഷം’ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ്. സെന്‍സറിംഗ് കഴിഞ്ഞു. ജനുവരി 27 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതിനുമുമ്പ് സംവിധായകന് ജീത്തു ജോസഫ് ചിത്രം കണ്ടിരുന്നു. ‘ഗംഭീര സിനിമ’ എന്നാണ് അദ്ദേഹം സന്തോഷത്തെ വിശേഷിപ്പിച്ചത്. ജീത്തു ജോസഫിന്റെ ശിഷ്യന്‍കൂടിയാണ് സന്തോഷത്തിന്റെ സംവിധായകന് അജിത് വി. തോമസ്. അജിത്തിന്റെ ഭാര്യ ഇഷ പട്ടാലിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അങ്ങനെ ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ് ഈ ചിത്രം.
‘രണ്ടുമൂന്ന് വര്‍ഷം മുമ്പാണ് അര്ജുന് ടി. സത്യന് ഇതിന്റെ കഥ എന്നോട് പറയുന്നത്. വളരെ ലൈറ്റ് സബ്ജക്ടായിരുന്നു. പ്രായത്തില്‍ നല്ല അന്തരമുള്ള ഒരു ചേച്ചിയും അനുജത്തിയും. ചേച്ചിയുടെ കെയറിംഗില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അനുജത്തി. അതില്‍നിന്ന് രക്ഷപ്പെടാന്‍ അനുജത്തി നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ഒഴുക്ക്. ചെറിയ ഹ്യൂമറില്‍ പറഞ്ഞുപോകുന്ന കഥാസന്ദര്‍ഭങ്ങള്‍. ഒരു കാര്യം ഉറപ്പിച്ച് പറയാം. പേരുപോലെതന്നെ സന്തോഷത്തോടെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.’ സംവിധായകന് അജിത് വി. തോമസ് കാന്‍ ചാനലിനോട് പറഞ്ഞു.
‘ചേച്ചിയെ അനു സിത്താരയും അനുജത്തിയെ ലക്ഷ്മിയും അവതരിപ്പിക്കുന്നു. ലക്ഷ്മിയെ ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയാണ്. ഇവരുടെ അച്ഛനായി അഭിനയിക്കുന്നത് കലാഭവന്‍ ഷാജോണാണ്. ഈ കഥാപാത്രമായി ആദ്യം മുതല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ഷാജോണ്‍ ചേട്ടനാണ്. അദ്ദേഹം അത് ചെയ്താല്‍ വ്യത്യാസമുണ്ടാകുമെന്ന് തോന്നി. എന്റെ പ്രതീക്ഷയെക്കാളും ഷാജോണ്ച്ചേട്ടന് ആ കഥാപാത്രത്തെ ഗംഭീരമാക്കുകയും ചെയ്തു. ഇനിയുള്ളത് മല്ലികചേച്ചിയും ആശാ അരവിന്ദും അമിത് ചക്കാലയ്ക്കലുമാണ്. ഷാജോണ്‍ ചേട്ടന്റെ അമ്മയായി മല്ലികച്ചേച്ചിയും ഭാര്യയായി ആശാ അരവിന്ദും അഭിനയിക്കുന്നു. ഇവരാണ് സന്തോഷത്തിലെ പ്രധാന കഥാപാത്രങ്ങള്‍.’ അജിത് തുടര്‍ന്നു.
‘മനോഹരമായ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജയ്ഹരി ഈണം പകര്‍ന്ന പാട്ടുകള്‍. മലരും തോല്‍ക്കും മുഖമേ മിഴികള്‍ ചിമ്മും ശിലയേ… എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അതിലെ ഡാന്‍സ് മൂവ്മെന്റ് നിരവധിപ്പേരാണ് റീല്‍സായി ചെയ്തുകൊണ്ടിരിക്കുന്നത്. വിജി സതീഷാണ് കോറിയോഗ്രാഫര്‍. ചിത്രച്ചേച്ചിയും ഇതിലൊരു ടൈറ്റില്‍ സോങ് പാടുന്നുണ്ട്.’
View this post on Instagram
‘മൈസ് എന്‍ സീന്‍ എന്റര്ടെയിന്മെന്റ്സ് എന്നാണ് ഞങ്ങളുടെ നിര്‍മ്മാണക്കമ്പിനിയുടെ പേര്. ഇനിയും ഈ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കും. അടുത്ത വര്‍ഷം ആദ്യം അതിന്റെ അനൗണ്‍സ്മെന്റ് ഉണ്ടാകും.’ അജിത് പറഞ്ഞുനിര്‍ത്തി.
ജോണ്‍കുട്ടി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന് കാര്‍ത്തിക് ആണ്.
Recent Comments