നാഗ ചൈതന്യയെ നായകനാക്കി ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘തണ്ടേല്‍’- ലെ ശിവ ശക്തി ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ‘നമോ നമഃ ശിവായ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് ജോണാവിതുല, ആലപിച്ചത് അനുരാഗ് കുല്‍ക്കര്‍ണി, ഹരിപ്രിയ എന്നിവരാണ്. ദേവി ശ്രീ പ്രസാദ് ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ആദ്യഗാനമായ ‘ബുജ്ജി തല്ലി’ വന്‍ ഹിറ്റായി മാറിയിരുന്നു. 2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്.
സമാനതകളില്ലാത്ത ഒരു ദൃശ്യ-ശ്രവ്യ അനുഭവമാണ് ശിവ ശ്കതി ഗാനം നല്‍കുന്നത്. നൃത്തം, ഭക്തി, മഹത്വം എന്നിവ സമന്വയിപ്പിക്കുന്ന ഒരു മാസ്റ്റര്‍പീസ് ആയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആത്മീയ ബന്ധം ഉയര്‍ത്തുകയും കാഴ്ചക്കാരെ ഭക്തിയുടെയും വിസ്മയത്തിന്റെയും മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ശബ്ദങ്ങളെ ആധുനിക സംഗീതവുമായി പരിധിയില്ലാതെ സംയോജിപ്പിക്കുന്ന ഗാനം വളരെ ശ്കതമായ രീതിയിലാണ് ഉല്ലാസത്തിന്റെയും ഭക്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നത്. ശേഖര്‍ മാസ്റ്ററുടെ നൃത്തസംവിധാനം ഈ ഗാനത്തെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്ന മറ്റൊരു ഹൈലൈറ്റാണ്.
ലവ് സ്റ്റോറി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ ഓണ്‍-സ്ക്രീന്‍ രസതന്ത്രത്തിലൂടെ മുമ്പ് പ്രേക്ഷകരെ ആകര്‍ഷിച്ച നാഗ ചൈതന്യയും സായ് പല്ലവിയും ഈ ഗാനത്തില്‍ വിസ്മയിപ്പിക്കുന്ന രീതിയിലാണ് നൃത്തം ചെയ്യുന്നത്. മനോഹരമായ വമ്പന്‍ സെറ്റുകളും ചിത്രത്തിന്റെ വലിപ്പവും ഗാനരംഗത്തിന്റെ ആകര്‍ഷണവും വര്‍ധിപ്പിക്കുന്നു. കലാപരവും ആത്മീയവുമായ സംയോജനത്തിലൂടെ ഭഗവാന് ശിവന്റെ മഹത്വത്തിന്റെ ആഘോഷമാണ് നമോ നമ ശിവായ ഗാനം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച, സാങ്കല്‍പ്പിക കഥയേക്കാള്‍ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റര്‍- നവീന്‍ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖര്‍ മാസ്റ്റര്‍, ബാനര്‍- ഗീത ആര്‍ട്സ്, നിര്‍മ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.
Recent Comments