നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറി ദസറ. വെറും 6 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി രൂപ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍നിന്ന് നിന്ന് ചിത്രം നേടിയെടുത്തത്. 6 ദിവസങ്ങള്‍ കൊണ്ട് ഈ സ്വപ്ന നേട്ടം സ്വന്തമാക്കുമ്പോള്‍ നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയായി ദസറ മാറിയിരിക്കുകയാണ്.
കരിംനഗറില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ സംവിധായകന് ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാര്‍ നിര്‍മാതാവ് സുധാകര്‍ ചെറുകുരി സമ്മാനിച്ചു. ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കും ടെക്നീഷ്യന്‍സിനുമായി 10 ഗ്രാം സ്വര്‍ണ്ണം സമ്മാനമായി നല്‍കുകയും ചെയ്തു.
Recent Comments