ജോജു ജോര്‍ജ്ജും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ട്രെയിലറില്‍ കല്യാണിയുടെ കയ്യില്‍ നിന്ന് തല്ല് വാങ്ങുന്ന ഒരു കഥാപാത്രമുണ്ട്. പ്രിയദര്‍ശന്റെ അസോസിയേറ്റായിരുന്ന അഭയ് വാര്യരാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛന്റെ അസോസിയേറ്റിനെ മകള്‍ തല്ലി എന്ന കൗതുകവും ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട്.
മരക്കാര്‍, കൊറോണ പേപ്പേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭയ് പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു. അഭയ് വാര്യരുടെ അഭിനയ അരങ്ങേറ്റചിത്രം കൂടിയാണ് ആന്റണി. അഭയ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ സംവിധാന സഹായികളില്‍ ഒരാളായി പ്രവൃത്തിക്കുകയാണ്.
വിനീത് ശ്രീനിവാസന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭയ്യുടെ അരങ്ങേറ്റത്തെ സ്വാഗതം ചെയ്തു. വെല്‍ക്കം ടു വേള്‍ഡ് ഓഫ് സിനിമ എന്ന അടിക്കുറിപ്പോടെയാണ് അഭയ് തല്ല് വാങ്ങുന്ന പടങ്ങള്‍ക്ക് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Recent Comments