രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൗതുകമുണര്‍ത്തുന്ന വീഡിയോയില്‍ സുരേശന്റെ പ്രണയനോട്ടങ്ങളോട് പ്രതികരിക്കാന്‍ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെ കാണാം. രാജേഷ് മാധവനും ചിത്രാ നായരുമാണ് യഥാക്രമം സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോയും ശ്രദ്ധേയമായിരുന്നു.
മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’. ഏതെങ്കിലും ഒരു സിനിമയിലെ നായകനോ നായികയോ അല്ലാത്ത കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന ചിത്രങ്ങളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്ബസ്റ്ററായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയ ഹാരിയായ പ്രണയകഥ’ലൂടെ തിരികെ എത്തുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാള് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മ്മാതാക്കള്‍.
Recent Comments