ഇന്ത്യയില്‍നിന്ന് ധനുഷിന്റെ ചിത്രത്തിന് മുകളില്‍ മാര്‍വലിന്റെ ഡെഡ്പൂള് ആന്‍ഡ് വോള്വെറിന് കളക്ഷന്‍ നേടാന്‍ സാധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിനത്തില്‍ 21.5 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് പതിപ്പ് 11.7 കോടി രൂപയും ഹിന്ദി പതിപ്പ് 7.5 കോടി രൂപയും തെലുങ്ക്-തമിഴ് പതിപ്പുകള്‍ ഓരോ കോടി വീതവും സ്വന്തമാക്കിയിട്ടുണ്ട്. ഒട്ടുമിക്ക ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ആഗോളതലത്തില്‍ മികച്ച തുടക്കമാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്ന് ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്താണ് ഡെഡ്പൂള് ആന്‍ഡ് വോള്വെറിന്.
ധനുഷിന്റെ കരിയറിലെ 50-ാമത്തെ ചിത്രമാണ് രായന്. വമ്പന്‍ മേക്കോവറില്‍ താരമെത്തുന്ന ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരനാണ് നിര്‍മ്മിക്കുന്നത്. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എ.ആര്. റഹ്മാനാണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായന്.
Recent Comments