ഷാന്‍ തുളസീധരന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ വാപ്പിയുടെ ചിത്രീകരണം നാദാപുരത്തിനടുത്തുള്ള കല്ലുനിരയില്‍ ആരംഭിച്ചു. മണിയന്‍പിള്ള രാജു, നിരഞ്ജ്, അനഘ നാരായണന്, നീന കുറുപ്പ് എന്നിവര്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചതും മണിയന്‍പിള്ള രാജുവായിരുന്നു. സഹനിര്‍മ്മാതാവ് ലത കന്തസ്വാമിയാണ് ക്ലാപ്പ് ചെയ്തത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും പുറത്ത് വിട്ടിട്ടുണ്ട്. ഒരു വലിയ അങ്ങാടിക്ക് മീതെ പാതി മുഖമുള്ള ഒരു ട്രയിലറുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടത്.
പോസ്റ്ററിലെ തയ്യല്ക്കാരന് ബഷീറായി അഭിനയിക്കുന്നത് ലാലാണ്. അയാളുടെ മകള്‍ ആമിറയായി അനഘ നാരായണനും വേഷമിടുന്നു. ലാല്‍ ഈ മാസം അവസാനത്തോടെ സെറ്റില്‍ ജോയിന്‍ ചെയ്യും.
Recent Comments