തിരുപ്പതി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിനായി ടോക്കണ്‍ ലഭിക്കുന്നതിനു വേണ്ടി തിങ്ങിക്കൂടിയ ജനക്കൂട്ടമുണ്ടാക്കിയ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നാൽപ്പതോളം പേർക്ക് പരിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച ആരംഭിക്കുന്ന 10 ദിവസത്തെ പ്രത്യേക വൈകുണ്ഠ ദ്വാര ദര്ശനത്തിന്ഇന്നലെ ( ബുധനാഴ്ച ) രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.ഇന്ന് (9 -1 -2025 ) രാവിലെ മുതലാണ് വൈകുണ്ഠ ഏകാദശി ദർശനത്തിനായുള്ള കൂപ്പൺ വിതരണം ആരംഭിക്കുന്നത്. ഇതിനുള്ള കൂപ്പൺ നൽകുന്നതിനായി തിരുപ്പതിയിൽ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്
ബൈരാഗി പട്ടിഡ പാര്‍ക്കിലെ ടോക്കണ്‍ കൗണ്ടറുകളിലൊന്നില്‍ ക്യൂവില്‍ നില്ക്കുമ്പോള് മല്ലിക എന്ന വനിതാ ഭക്തയ്ക്ക് പെട്ടെന്ന് ശ്വാസം മുട്ട് അനുഭവപ്പെട്ടു. അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗേറ്റ് ഒരല്പം തുറന്നു. എന്നാല്‍, ജനക്കൂട്ടം ഇത് മുതലെടുത്ത് ഇരച്ചുകയറുകയായിരുന്നു. 4,000-ത്തിലധികം ഭക്തര്‍ ഇരച്ചുവന്നതു നിയന്ത്രിക്കാന്‍ വേണ്ട പോലീസോ സംവിധാനങ്ങളോ അവിടെ ഉണ്ടായിരുന്നില്ല
Recent Comments